Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണവില റെക്കോർഡ് ഉയരത്തിൽ; പവന് 56,960 രൂപ

02:21 PM Oct 14, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടർച്ചയായ രണ്ടാമത്തെ ദിവസവും റെക്കോര്‍ഡ് വിലയിലാണിന്ന് വ്യാപാരം. ശനിയാഴ്ച 200 രൂപയുടെ വര്‍ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില ഉയർന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്. ഒക്ടോബര്‍ 4-നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയായിരുന്നു, അതേ സമയം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 7120 രൂപയായി തുടരുന്നു. ഇതില്‍ 25 രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില 5885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല, ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 98 രൂപയാണ്.

Advertisement

Tags :
Business
Advertisement
Next Article