For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില; പവന് 160 രൂപ കൂടി

03:13 PM Oct 17, 2024 IST | Online Desk
റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില  പവന് 160 രൂപ കൂടി
Advertisement

റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 20 രൂപ കൂടി 7160 രൂപയും, പവന് 160 രൂപ വർദ്ധിച്ച് 57,280 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 57,120 രൂപയായി ഉയര്‍ന്ന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോർഡാണ് ഇന്ന് തിരുത്തപ്പെട്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആളുകൾ വഴിമാറുന്നതാണ് വിലവർധനവിന് കാരണം. 18 കാരറ്റ് സ്വർണ വിലയിലും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കൂടി 5,915 രൂപയായി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.