For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വർണ വില റെക്കോഡ് കുതിപ്പ് തുടരുന്നു

10:43 AM Sep 25, 2024 IST | Online Desk
സ്വർണ വില റെക്കോഡ് കുതിപ്പ് തുടരുന്നു
Advertisement

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. പവന് 480 രൂപ വർധിച്ച് 56,480 രൂപയും ​ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 56,000 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. തുടർച്ചയായി അഞ്ചാം ദിവസമാണ് വില ഉയർന്നത്. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 50 രൂപ വര്‍ധിച്ച് ഗ്രാമിന് 5840 എന്ന നിരക്കിലെത്തി. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.

Advertisement

ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ കഴിയൂ. ഇന്നലെ കുറിച്ച ഔൺസിന് 2,636 ഡോളർ എന്ന റെക്കോർഡ് തകർത്ത രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളർ വരെ എത്തി. അമേരിക്കയിൽ വീണ്ടും പലിശ കുറയാനുള്ള സാധ്യത, ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം എന്നിവയാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.