Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണ വിലയിൽ ഇന്നും കുതിച്ചുകയറ്റം

11:14 AM Aug 01, 2024 IST | Online Desk
Advertisement

ആഭരണ പ്രിയരെ ആശങ്കയിലാഴ്ത്തി സ്വർണ വില വീണ്ടും കുതിക്കുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഗ്രാമിന് വില 50 രൂപ ഉയർന്ന് 6,450 രൂപയായി. പവൻ വില 400 രൂപ വർധിച്ച് 51,600 രൂപയിലുമെത്തി.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയും കൂടി. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,340 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 90 രൂപയിലാണ് വ്യപാരം.

Advertisement

Tags :
Businesskeralanews
Advertisement
Next Article