സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. മൂന്നുദിവസത്തിനിടെ 1,360 രൂപ വർധിച്ച ശേഷം വ്യാഴാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്‌ച 600 രൂപയും ബുധനാ ഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തി ൽ പവൻ വിലയിലെ എക്കാലത്തെയും റെക്കോർഡ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യു ക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർ ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ വർധന ഉണ്ടായത്. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.