വീണ്ടും ഇടിഞ്ഞ് സ്വർണവില
11:31 AM Jun 27, 2024 IST
|
ലേഖകന്‍
Advertisement
Advertisement
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെയാണ് 200 രൂപ കുറഞ്ഞ് സ്വർണവില 53,000 ൽ താഴെ എത്തിയിരുന്നു. ഇന്നും 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 52,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20 ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
Next Article