സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
11:24 AM Aug 06, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,120 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവില മൂന്നു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.
Advertisement
ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ വില പ്രതീക്ഷ നൽകുന്നതാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്.