Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്; പവന് 2000 രൂപയുടെ ഇടിവ്

04:38 PM Jul 23, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ബജറ്റിൽ കുറച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിലാണ് ഇത് പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.

Advertisement

Tags :
Businesskerala
Advertisement
Next Article