സ്വർണവില വർധിച്ചു; 320 രൂപയുടെ വർധനവ്
12:05 PM Jun 28, 2024 IST | ലേഖകന്
Advertisement
Advertisement
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 52, 920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ നിരക്ക് ഉയർന്നത്.
കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.