സ്വർണവില വർധിച്ചു; പവന് 200 രൂപ കൂടി 50,600 രൂപയായി
12:06 PM Jul 27, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5235 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്