ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്
11:39 AM Oct 25, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7295 രൂപയിലും പവന് 80 രൂപ വര്‍ധിച്ച് 58360 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 6015 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിക്ക് വില കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 104 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,725 ഡോളറിലാണ് സ്വര്‍ണം. സ്വര്‍ണവില ഇനിയും മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
Advertisement