Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുതിപ്പിന് ശേഷം സ്വര്‍ണവിലയിൽ നേരിയ കുറവ്

11:27 AM Sep 28, 2024 IST | Online Desk
Advertisement

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 40 രൂപ കുറഞ്ഞ് 56,760 രൂപയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,095 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണം. അതേസമയം 18 കാരറ്റ് സ്വര്‍ണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5870 രൂപയും പവന് 46,960 രൂപയുമായി തുടരുന്നു. എന്നാൽ വെള്ളിവില ഒരു രൂപ കുറഞ്ഞ് 98 രൂപയായി.

Advertisement

ഇന്നലെ ഒരു പവൻ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയും ഗ്രാമിന് 7,100 രൂപയും രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് കൂടിയത്.

Tags :
Business
Advertisement
Next Article