സ്വർണവിലയിൽ മാറ്റമില്ല; പവന് 53,360 രൂപ
10:41 AM Aug 19, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കായ നിലവിലെ വിലയിലാണ് വ്യാപാരം നടക്കുന്നത്. വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങൾ കൊണ്ട് പവന് 920 രൂപയും, ഗ്രാമിന് 115 രൂപയുമാണ് വില ഉയർന്നത്. ഈ മാസം 7,8 തിയ്യതികളിലാണ് ആഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ. വെള്ളി വിലയിലും മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 91 രൂപയാണ് വില. 8 ഗ്രാമിന് 728 രൂപ,10 ഗ്രാമിന് 910 രൂപ,100 ഗ്രാമിന് 9,1000 രൂപ, ഒരു കിലോഗ്രാമിന് 91,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
Advertisement