സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്; പവന് 840 രൂപയുടെ വർധന
11:47 AM Aug 17, 2024 IST | Online Desk
Advertisement
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 840 രൂപ വര്‍ധിച്ച് 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവർധനയും ആദ്യം. കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 2,560 രൂപയും ഗ്രാമിന് 320 രൂപയും ഉയർന്നു. 18 കാരറ്റ് സ്വർണ വിലയിലും വർദ്ധനവ് ഉണ്ടായി. ഗ്രാമിന് 90 രൂപ ഉയർന്ന് 5,515 രൂപയായി. 22 കാരറ്റിനെ അപേക്ഷിച്ച് വില കുറവായതിനാൽ, സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് ഇന്ന് ഒരു രൂപ വർധിച്ച് 90 രൂപയിലെത്തി.
Advertisement