For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; ബജറ്റിന് ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന വില

11:02 AM Aug 13, 2024 IST | Online Desk
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്  ബജറ്റിന് ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന വില
Advertisement

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഗ്രാമിന് 95 രൂപ ഉയർന്ന് വില 6,565 രൂപയായി. പവന് 760 രൂപ വർധിച്ച് വില 52,250 രൂപയിലെത്തി.
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 1,720 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുടെ വർധിച്ച് 5,2520 രൂപയായി. വെള്ളി വില ഒരു രൂപ കൂടി 88 രൂപയിലെത്തി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.