വീണ്ടും സ്വർണവില ഉയർന്നു; പവന് 240 രൂപ കൂടി
11:39 AM Jan 02, 2025 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണവിലയുടെ ഉയർച്ച തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 7,180 രൂപയായി. പവന് 240 രൂപ വർധിച്ച് 57,440 രൂപയായി. പുതുവർഷത്തിന്റെ രണ്ടാം ദിനവും വില വർധന തുടരുകയാണ്. ഇന്നലെ സ്വർണത്തിന് ഗ്രാമിന് 7,150 രൂപയും പവന് 57,200 രൂപയുമായിരുന്നു.18 കാരറ്റ് സ്വർണവിലയും കൂടി. ഗ്രാമിന് 25 രൂപ കൂടി 5,930 രൂപയായാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും വർധന രേഖപ്പെടുത്തി, ഗ്രാമിന് ഒരു രൂപ കൂടി 94 രൂപയായാണ് ഇന്നത്തെ നിരക്ക്.
Advertisement