Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുതിച്ചുയർന്നു സ്വർണവില; പവന് 53,680 രൂപയായി

11:43 AM Aug 21, 2024 IST | ലേഖകന്‍
Advertisement
Advertisement

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്കയിലാക്കികൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് വില 6,710 രൂപയും പവന് 53,680 രൂപയുമായി. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും ചേരുമ്പോൾ സ്വർണാഭരണ വില ഇതിലും കൂടും.

കേന്ദ്രസർക്കാർ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,550 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറിയ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല; ഗ്രാമിന് 92 രൂപയിലാണ് വ്യാപാരം.

Tags :
Businesskeralanews
Advertisement
Next Article