സ്വര്‍ണവിലയിൽ കുതിപ്പ് പവന് 58080 രൂപയായി
10:50 AM Jan 03, 2025 IST
|
Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7260 രൂപയും പവന് 58080 രൂപയുമായി വർധിച്ചു. പുതുവത്സരത്തിൽ സ്വർണവില ഉയർന്നുതന്നെയാണ്. മൂന്നു ദിവസത്തിനിടെ പവന് 1200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവ് ഉണ്ടായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5995 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. വെള്ളി വിലയും വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 95 രൂപയാണ് വിപണിവില.
Advertisement
Next Article