സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്
11:16 AM Aug 16, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് 6,565 രൂപയായി. 80 രൂപ ഉയർന്ന് 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 5,425 രൂപയായി. വെള്ളിയും ഗ്രാമിന് ഒരു രൂപ വർധിച്ച് 89 രൂപയിലെത്തി. രാജ്യാന്തര വിപണിയുടെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ഔൺസിന് 2,451 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില പിന്നീട് 2,461 ഡോളർ വരെ ഉയർന്നത് കേരളത്തിലും പ്രതിഫലിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,452 ഡോളറിലാണ്.
Advertisement