For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തൃശൂരിൽ സ്വർണ്ണ കവർച്ച; സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു

10:34 AM Sep 26, 2024 IST | Online Desk
തൃശൂരിൽ സ്വർണ്ണ കവർച്ച  സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു
Advertisement

തൃശ്ശൂർ: തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണമാണ് കവർന്നത്. കോയമ്പത്തൂരിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർച്ച ചെയ്തത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisement

ബുധനാഴ്ച രാവിലെ 11.15-ഓടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. സ്വർണവ്യാപാരികളായ തൃശൂർ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും റോജിയുമാണ് ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും വലിച്ച് പുറത്തേക്കിട്ട ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ സംഘം എടുത്തുകൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചു. അരുൺ സണ്ണിയെ പാലിയേക്കരയിലും റിജോയെ പുത്തൂരിലും ഇറക്കിവിട്ടു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.