For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ജെമിനൈ' യുടെ മണ്ടത്തരങ്ങൾ കൊണ്ട് പുലിവാല് പിടിച്ച് ഗൂഗിൾ

01:09 PM Mar 13, 2024 IST | ലേഖകന്‍
 ജെമിനൈ  യുടെ മണ്ടത്തരങ്ങൾ കൊണ്ട് പുലിവാല് പിടിച്ച് ഗൂഗിൾ
Advertisement
Advertisement

ടെക് ലോകത്തെ എ.ഐ പോരിൽ ഓപണ്‍ എ.ഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ജെമിനൈ (Gemini). എന്നാല്‍, ജെമിനൈനെകൊണ്ട് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ഗൂഗിൾ . യൂസർമാരുടെ നിർദേശങ്ങള്‍ക്കനുസരിച്ച്‌ ചിത്രങ്ങള്‍ നിർമിക്കുന്ന ജെമിനൈയുടെ ഇമേജ് ജനറേഷൻ ടൂള്‍ ആണ് ഗൂഗിളിന് ഇപ്പോൾ പണിയായിരിക്കുന്നത്. നിർമിക്കുന്ന ചിത്രങ്ങളിലെ അപാകതകള്‍ കാരണം താല്‍ക്കാലികമായി ടൂള്‍ നിർത്തിവെക്കേണ്ട അവസ്ഥായാണ് ഇപ്പോൾ ഗൂഗിൾന്റേത്.
കഴിഞ്ഞ വർഷം ജെമിനിയെ അവതരിപ്പിച്ച് കൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത് 'ഗൂഗിൾ എഐയുടെ ഏറ്റവും മികച്ച മോഡൽ' എന്നായിരുന്നു. എന്നിരുന്നാലും, ഈ വർഷം ഫെബ്രുവരി മുതൽ ആളുകൾ ജെമിനൈ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളുമായി ആളുകൾ മുന്നോട്ട് വന്നത്.
എ.ഐ ചാറ്റ്ബോട്ട് വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ വിസമ്മതിക്കുന്നതായി അവകാശപ്പെട്ട യൂസർമാർ സമൂഹ മാധ്യമങ്ങളില്‍ അമേരിക്കൻ ടെക് ഭീമനെ "വംശീയവാദി" എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിലെ ജർമനിയുടെ സൈനികരുടെ ചിത്രം ആവശ്യപ്പെട്ടപ്പോള്‍ ജർമൻ സൈനിക യൂണിഫോമിട്ടിരിക്കുന്ന ഏഷ്യൻ സ്ത്രീയുടെ ചിത്രമായിരുന്നു നല്‍കിയത്. മാർപാപ്പയുടെ ചിത്രം ചോദിച്ചപ്പോഴാകട്ടെ കറുത്ത നിറമുള്ള വനിതാ പോപ്പിന്റെ ചിത്രവുമാണ് നിർമിച്ചു നൽകിയതെന്ന് പരാതികൾ ഉയരുകയുണ്ടായി.
ജെമിനൈ-ക്കെതിരെ തുറന്നടിച്ച്‌ ലോക കോടീശ്വരൻ ഇലോണ്‍ മസ്കും രംഗത്തുവന്നിരുന്നു. മസ്കിനെ കുറിച്ചുള്ള ഒരു പ്രതികരണത്തിന്റെ പേരിലായിരുന്നു അദ്ദേഹം ഗൂഗിളിന്റെ എ.ഐ ചാറ്റ്ബോട്ടിനെ രൂക്ഷമായി വിമർശിച്ചത്.
അതേസമയം, വരും ദിവസങ്ങളിൽ ഗൂഗിള്‍ ജെമിനൈ എഐ ഇമേജ് ജനറേഷൻ ടൂള്‍ റീലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇത്തവണ അപാകതകള്‍ പരിഹരിച്ച ശേഷം വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഗൂഗിള്‍ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് വ്യക്‌തമാക്കി.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.