For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍: ആക്രമിക്കണമെങ്കില്‍ നേരിട്ട് വരട്ടെയെന്നും വെല്ലുവിളി

12:40 PM Dec 18, 2023 IST | Online Desk
പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍  ആക്രമിക്കണമെങ്കില്‍ നേരിട്ട് വരട്ടെയെന്നും വെല്ലുവിളി
Advertisement

തേഞ്ഞിപ്പലം: തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെ. സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നല്‍കുമെന്നും കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു. പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നെ ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെ. എന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി നിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. എസ്.എഫ്.ഐക്കാര്‍ മാത്രമാണ് പ്രതിഷേധിക്കുന്നത്. - ഗവര്‍ണര്‍ പറഞ്ഞു.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ്. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും സംസ്ഥാനത്തെ പോലീസ് സംവിധാനം മികച്ചതാണ്. ഒരുകാരണവശാലും താന്‍ പോലീസിനെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് താന്‍ മൂന്ന് സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍, മൂന്നാമത് അക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പോലീസ് ഇടപെട്ടത്. അതും താന്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നു. കണ്ണൂരിലെ ജനങ്ങള്‍ സ്നേഹമുള്ളവര്‍, അവരെ ഭയപ്പെടുത്തുന്നത് പോലെ തന്നെ ഭയപ്പെടുത്താനാവില്ല. ജനങ്ങളെയല്ല, മറിച്ച് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍. കണ്ണൂരില്‍ സി.പി.എം നടത്തുന്ന ഫാസിസത്തെയാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Author Image

Online Desk

View all posts

Advertisement

.