സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു: ബെന്നി ബഹനാന്‍ എം പി
തിരുവനന്തപുരം: അടിസ്ഥാന തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്താതെയും കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയുമുള്ള പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതാണെന്ന് ബെന്നി ബഹ് ന്നാന്‍ എം പി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ഇടതു സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്രധാനാധ്യാപകരില്ലാതെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഉച്ചഭക്ഷഭക്ഷണ തുക വര്‍ധിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തി ഉള്ള തുകയും കുറച്ചു വിദ്യാലയങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. അധ്യാപകരുടെ അവകാശങ്ങളെ കവര്‍ന്നെടുത്ത് കലുഷിതമായ വിദ്യാലയ അന്തരീക്ഷത്തിന് വഴിവെക്കുന്നു.
ഓരോ വര്‍ഷവും പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ എണ്ണം കുറയുന്നു. എന്നിട്ടും എല്ലാ സെറ്റ് എന്ന് പറയുന്ന സര്‍ക്കാര്‍ തെറ്റുകളില്‍ നിന്നും വലിയ തെറ്റുകളിലേക്ക് പോയി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കി കുട്ടികളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ ) സംസ്ഥാന കമ്മറ്റി ഡി ജി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എ ഐ പി ടി എഫ് ദേശീയ ട്രഷറര്‍ പി ഹരിഗോവിന്ദന്‍,ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ഭാരവാഹികളായ ഷാഹിദ റഹ്മാന്‍, എന്‍ രാജ്‌മോഹന്‍ , കെ. രമേശന്‍, ബി സുനില്‍കുമാര്‍, ബി ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, പി.വി. ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി,പി എസ് മനോജ് , വിനോദ് കുമാര്‍, പി.എം നാസര്‍, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവര്‍ സംസാരിച്ചു.