Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ

04:21 PM Jul 29, 2024 IST | Online Desk
Advertisement

പത്തനംതിട്ട: പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് വിദ്യാർത്ഥി പ്രതിഷേധം. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കോളേജിനായാണ് നഴ്സിംഗ് വിദ്യാർത്ഥികളുടെ തെരുവിലെ പ്രതിഷേധം. ആരോഗ്യമന്ത്രിയെ വിശ്വസിച്ച് മെരിറ്റ് സീറ്റിൽ പഠിക്കാനെത്തിയ നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് ഈ ഗതികേട്. നഴ്സിംഗ് കോളേജിന്റ പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെ പത്തനംതിട്ടയിലില്ല. വാടകക്കെട്ടത്തിലാണ് നഴ്സിംഗ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഇല്ല, കോളേജ് ബസ്സില്ല. ഒടുവിൽ ഐ.എൻ.സി അംഗീകാരമല്ലെന്ന കാരണത്താൽ പരീക്ഷഫലം ആരോഗ്യസർവകലാശാല തടഞ്ഞ നടപടി വരെയുണ്ടായി. 60 വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം തന്നെ ആശങ്കയിലായ സാഹചര്യത്തിലാണ് നിലവിലെ സമരം.കഴിഞ്ഞ കൊല്ലമാണ് നഴ്സിംഗ് കോളേജ് തുടങ്ങിയത്. രണ്ട് മാസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സാമ്പത്തിക ബാധ്യത മൂലം പട്ടികവർഗ്ഗ വിദ്യാർത്ഥി പഠനം നിർത്തിയ സാഹചര്യം വരെയുണ്ടായെന്നും രക്ഷിതാക്കൾ പറയുന്നത്.

Advertisement

Tags :
keralanews
Advertisement
Next Article