പെരുവഴിയിലായി സർക്കാർ ഉദ്യോഗസ്ഥർ ; ശമ്പള വിതരണം നേരെയാക്കാന്‍ മൂന്ന് ദിവസം എടുക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളവിതരണം മുടങ്ങിയ സാഹചര്യത്തിൽ മൂന്ന് ദിവസമെങ്കിലും നേരെയാക്കാന്‍ എടുക്കുമെന്ന് സര്‍ക്കാര്‍. ജീവനക്കാര്‍ പല ഓഫീസുകളിലും സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും പരാതികള്‍ നല്‍കി തുടങ്ങി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ശമ്പളം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നൽകുകയും ചെയ്‌തു.
വെറും നാല്‍പ്പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്നലെവരെ ശമ്പളം കിട്ടിയതെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. റവന്യൂ വകുപ്പില്‍ സെക്രട്ടറിക്കും മന്ത്രിക്കും ജീവനക്കാര്‍ കൂട്ടത്തോടെ കത്ത് നല്‍കിയിരിക്കുകയാണ്. അധ്യാപകര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. അവരും പ്രതിഷേധത്തിലാണ്. ശമ്പളം കിട്ടിയവര്‍ക്ക് 50,000 രൂപയാണ് കിട്ടുന്നത്. ട്രഷറിയില്‍ നിന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ പിന്‍വലിക്കൂ എന്ന ഓപ്ഷന്‍ എടുത്തവര്‍ക്ക് മുഴുവന്‍ ശമ്പളവും ക്രെഡിറ്റ് ആയിട്ടുണ്ട്. പൊലീസ്, റവന്യൂ, എക്സൈസ്, രജിസ്ട്രേഷന്‍, ഗതാഗതം , നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം ലഭിക്കേണ്ടതായിരുന്നെകിലും പലര്‍ക്കും കിട്ടിയിട്ടില്ല.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളവിതരണം വൈകുന്നേരത്തോടെ കഴിഞ്ഞപ്പോഴാണ് ആക്ഷന്‍ കൗണ്‍സില്‍ നിരാഹാര സമരം അവസാനിപ്പിച്ചത്ത് . സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ നല്‍കിയ കേസ് ഇന്ന് പരിഗണിക്കും. കേസില്‍ തീര്‍പ്പുണ്ടായില്ലെങ്കിലും ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. സാമൂഹ്യ സുരക്ഷാകമ്പനിയും കിഫ്ബിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ പൊതു വായ്പയില്‍ പെടുത്തിയതും വായ്പ ലഭ്യത വെട്ടിക്കുറച്ചതുമാണ് സംസ്ഥാനം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.