വയനാട് ദുരിതാശ്വാസ ചെലവുകളില്‍ സർക്കാർ വ്യക്തത വരുത്തണം: രമേശ് ചെന്നിത്തല
10:48 AM Sep 17, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത താരത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. വൻ തുക ചെലവഴിച്ചു എന്ന് വരുത്തി തീർക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. കണക്കുകളിലെ പൊരുത്തക്കേടും ആശയക്കുഴപ്പവും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement
ചെലവഴിച്ചുവെന്ന് പറഞ്ഞ തുകയുടെ കണക്ക് കേട്ടപ്പോൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വസ്തുത പുറത്തുവന്നപ്പോള്‍ കപടത മറയ്ക്കാൻ എസ്റ്റിമേറ്റ് ആണെന്ന് പറയുകയുമാണ് ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ തുക വാങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ വസ്തുതകൾ ലേശം ഇല്ലാത്ത ഈ കണക്കുകൾ ശെരിയാണോ എന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Article