സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്; കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
11:51 AM Dec 18, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇത്തരത്തിലുള്ള നടപടികള്‍ ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ വിജിലന്‍സും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Advertisement
സ്വകാര്യ ട്യൂഷന്‍സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പി.ടി.എ. അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.ചോദ്യക്കടലാസിലെ ചില ചോദ്യങ്ങള്‍ യുട്യൂബ് ചാനലില്‍ വന്നതിനെ സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Next Article