Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

07:54 PM Sep 11, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Advertisement

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Tags :
featuredkerala
Advertisement
Next Article