ഗവർണറുടെ സുരക്ഷാ വീഴ്ച;
ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി
09:37 PM Jan 27, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്. ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി.
ഇതിനിടെ, ഗവര്‍ണറുടെ ക്ഷീണം മാറ്റാനാണെന്ന പരിഹാസത്തോടെ തൈക്കാട് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത പരിപാടിയിൽ സംഭാരവുമായി എത്തിയ എസ്എഫ്ഐ വഞ്ചിയൂര്‍ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു.
Advertisement
Next Article