പരിസ്ഥിതിയെ മറന്നുള്ള നിർമാണങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു: മാധവ് ഗാഡ്ഗിൽ
02:33 PM Aug 03, 2024 IST | Online Desk
Advertisement
പൂനെ: പരിസ്ഥിതിയെ മറന്നുള്ള നിർമാണങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മാധവ് ഗാഡ്‌ഗില്‍. ക്വാറികളുടെ പ്രവര്‍ത്തനവും പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായവയാണ്. പ്രദേശത്തെ ക്വാറികളും നിരന്തരമായി പാറ പൊട്ടിക്കുന്നതും മണ്ണിന്‍റെ ബലം കുറച്ചു. അതി ശക്തമായ മഴയില്‍ ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും നിർമാണങ്ങൾ നടക്കുന്നുണ്ട്. പ്രദേശത്തെ റിസോർട്ടുകളും അനധികൃത നിർമാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും മാധവ് ഗാഡ്‍ഗില്‍ പ്രതികരിച്ചു. മനുഷ്യനിർമിതമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും സർക്കാരിന് ഇതിൽ പങ്കുണ്ടെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
Advertisement