Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ പൂർത്തിയാക്കാത്ത സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു: കെപിഎസ്ടിഎ

10:16 AM Apr 19, 2024 IST | Online Desk
Advertisement

സ്കൂളുകൾ തുറന്ന് ആറാം പ്രവൃത്തി ദിനം പൂർത്തിയാകുന്നതാണ് വിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്ക്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആയ 'സമ്പൂർണ്ണ','സമന്വയ' പോർട്ടലുകൾ വഴിയാണ് സ്റ്റാഫ് ഫിക്സേഷൻ നടത്തുന്നത്. പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ആണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഇടതുപക്ഷ സർക്കാർ ഏതാനും വർഷങ്ങളായി സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ച് സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോയി അധ്യയന വർഷം പൂർണമായും അവസാനിച്ചു കഴിഞ്ഞാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാറില്ല. ഈ വർഷവും ഇതേ ദുരവസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ളത്.

Advertisement

മുൻ കാലങ്ങളിൽ ജൂലൈ 15 ന് എ. ഇ. ഒ, ഡി. ഇ. ഒ തലങ്ങളിൽ സ്റ്റാഫ് ഫികസേഷൻ പൂർത്തീകരിക്കുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. അത് സർക്കാർ തലത്തിലേക് മാറിയപ്പോൾ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി, സമയബന്ധിതമായി ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.

കഴിഞ്ഞ വർഷത്തെ (2022-23) സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ പൂർത്തിയാക്കി അതിൻ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ തലവൻ ഉത്തരവ് ഇറക്കിയത് ഈ അധ്യയന വർഷത്തിലെ രണ്ടാമത്തെ മാസമാണ് (07/07/2023). ഇത്തരം പ്രവർത്തനങ്ങൾ ഇവിടെയല്ലാതെ മറ്റെവിടെയാണ് നടക്കുക. ജൂലൈ 15 ന് കെഇആർ പ്രകാരം അടുത്ത വർഷത്തെ ഫിക്സേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ട സമയമാണ്. 6043 അധിക തസ്തികളാണ് കഴിഞ്ഞവർഷം ഒരു വർഷം കഴിഞ്ഞ് അനുവദിച്ച് ഉത്തരവിറക്കിയത്. ഈ തസ്തികകളിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ദിനബത്തയിൽ മാത്രമേ അധ്യാപകരെ നിയമിക്കാൻ പാടുള്ളൂ എന്നതാണ് പുതിയ നിയമം. ഒൿടോബർ 1 മുതൽ എയ്ഡഡ് വിദ്യാലയങ്ങളിൽ സ്ഥിരമായി ആളുകളെ നിയമിക്കാം. പക്ഷേ പോസ്റ്റ് അനുവദിച്ച് കിട്ടുമോ എന്ന ആശങ്കയിൽ ഇതിൽ ഭൂരിപക്ഷം മാനേജർമാരും നിയമനം നടത്താറില്ല. സർക്കാർ മേഖലയിൽ വേക്കൻസി റിപ്പോർട്ടിംഗ് നടക്കാത്തതിനാൽ നിയമനമേ നടക്കുകയില്ല. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ സർക്കാരിന് ലാഭം. പാവപ്പെട്ടവന്റെ കുട്ടികളെ പഠിപ്പിക്കാൻ ആളില്ല എന്നത് സർക്കാരിന് ഒരു പ്രശ്നമേ അല്ല. പരാതികൾ ഒഴിവാക്കാൻ അതിനൊരു മറുവശം സർക്കാർ തന്നെ കണ്ടെത്തിയിട്ടുണ്ടല്ലോ. ഓൾ പ്രമോഷൻ, കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുട്ടികൾ വിദ്യാലയത്തിൽ എത്തിയാലും ഇല്ലെങ്കിലും പ്രമോഷൻ ഉറപ്പ്. പിന്നെ ആർക്കാണ് പരാതി.

ഈ വർഷവും സ്ഥിതിഗതിയിൽ യാതൊരു മാറ്റവും ഇല്ല. 2023 ജൂണിൽ തുടങ്ങിയ സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ വിദ്യാലയങ്ങൾ അടച്ച് ഒരു മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. കഴിഞ്ഞവർഷത്തെപ്പോലെ തന്നെ ആറായിരത്തിൽപരം അധിക തസ്തികൾ ഈ വർഷവും ഉണ്ടാകും എന്നതാണ് കണക്ക്. സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ വൈകുന്നത് മൂലം അധ്യാപകർക്ക് ഉണ്ടാകുന്ന പീഡനവും വളരെ വലുതാണ്. സ്വന്തം വിദ്യാലയത്തിൽ തസ്തിക ഉണ്ടായിട്ടും പുനർ വിന്യസിക്കപ്പെട്ട് മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വിദ്യാലയത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിട്ടില്ല. ഒൿടോബർ 1 മുതൽ മാനേജർമാർ നിയമിച്ച അധ്യാപകർക്ക് അംഗീകാരവും ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ല. ജൂൺ 1 മുതൽ ഇത്തരം തസ്തികകളിൽ ദിനബത്തയിൽ നിയമിക്കപ്പെട്ട് ജോലി ചെയ്യുന്ന അധ്യാപകർക്ക് പോസ്റ്റുകൾ അംഗീകരിക്കപ്പെടാത്തതിനാൽ ഇതുവരെ ദിനബത്ത ലഭിച്ചിട്ടില്ല. സർക്കാർ വിദ്യാലയങ്ങളിൽ വേക്കൻസി റിപ്പോർട്ടിംഗ് നടക്കാത്തതിനാൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനവും ലഭിച്ചിട്ടില്ല. ഇതെല്ലാം മൂലം താറുമാറാകുന്നത് പൊതു വിദ്യാഭ്യാസ മേഖലയാണ്.

ഇതൊരു ജനാധിപത്യ സർക്കാരിന് ഭൂഷണമായ നടപടി അല്ല. വിവിധ മേഖലകളിൽ ദുർവ്യയം തുടരുന്ന സർക്കാർ, ഭാവിയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കുന്നതിന് പകരം തകർക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികളിലൂടെ സർക്കാരിനെ എതിർക്കേണ്ടി വരുമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി താക്കീത് നൽകി. ഈ വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ ഉടനടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്റ്റർക്കും നിവേദനം നൽകി സർക്കാറിനോടവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ ടി. എ. ഷാഹിദ റഹ്മാൻ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശൻ, ബി. സുനിൽകുമാർ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്, പി. എസ്. ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി. വി. ജ്യോതി, ജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആന്റണി, മനോജ്‌ പി. എസ്., പി. എം. നാസർ, പി. വിനോദ് കുമാർ, എം. കെ. അരുണ എന്നിവർ പ്രസംഗിച്ചു.

Advertisement
Next Article