Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരി, സർക്കാർ ഉദ്യോഗസ്ഥരും കോളേജ് അധ്യാപകരും

04:53 PM Nov 27, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ൻ​ഷ​നി​ൽ വ​ൻ ത​ട്ടി​പ്പ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ് ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1458 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മാ​ണ് പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. കോ​ള​ജ് അ​സി​സ്റ്റ​ൻ​ഡ് പ്ര​ഫ​സ​ർ​മാ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് കണ്ടെ​ത്ത​ൽ.

Advertisement

ആ​രോ​ഗ്യ​വ​കു​പ്പി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. 373 പേ​ർ. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നും 224 പേ​രും ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വ​കു​പ്പി​ൽ 124 പേ​രും, ആ​യൂ​ർ​വേ​ദ വ​കു​പ്പി​ൽ 114 പേ​രും, മൃ​ഗ​സം​ര​ണ​ക്ഷ വ​കു​പ്പി​ൽ 74 പേ​രും, പൊ​തു മ​രാ​മ​ത്ത്‌ വ​കു​പ്പി​ൽ 47 പേ​രും ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ്‌. അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ പെ​ൻ​ഷ​ൻ തു​ക പ​ലി​ശ അ​ട​ക്കം തി​രി​ച്ചു പി​ടി​ക്കാ​നാ​ണ് ധ​ന​വ​കു​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ധ​ന​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags :
featuredkerala
Advertisement
Next Article