കണ്ടല ബാങ്കിലെ നിക്ഷേപകരുടെ തുക തിരികെ നൽകാൻ സർക്കാർ ഇടപെടണം:കരകുളം കൃഷ്ണപിള്ള
03:38 PM Nov 03, 2023 IST | Veekshanam
Advertisement
മാറനല്ലൂർ:കണ്ടല സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ യു.ഡി.എഫ് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന 3-ാo ദിവസത്തെ റിലേ സമരം കോൺഗ്രസ്സ് സഹകരണ വേദി സംസ്ഥാന ചെയർമാൻ ശ്രീ. കരകുളം കൃഷ്ണപിള്ള ഉൽഘാടനം ചെയ്തു. നിക്ഷേപകരുടെ തുക തിരികെ നൽകുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാസുരാംഗന്റെയും ബിനാമികളുടെയും സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും കരകുളം ആവശ്യപെട്ടു. മലയിൻകീഴ് വേണുഗോപാൽ, ആർ.വി.രാജേഷ്, എം.ആർ.ബൈജു നരുവാമൂട് ജോയി, മുത്തുകൃഷ്ണൻ, പേയാട് ശശി, സി.വേണു , മലവിള ബൈജു , ബാബുകുമാർ, കാട്ടാക്കട വിജയൻ, ഊരൂട്ടമ്പലം വിജയൻ, ലിഞ്ചു, നക്കോട് അരുൺ, ജാഫർഘാൻ തുടങ്ങിയവർ സംസാരിച്ചു
Advertisement