Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒടുവിൽ അതും സംഭവിച്ചു, ജനങ്ങൾക്കു മുൻപിൽ ഭിക്ഷാപാത്രവുമായി സർക്കാർ

11:48 AM Feb 05, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: സമസ്ത മേഖലകളും സ്വകാര്യ മേഖലയ്ക്കു തുറന്നിട്ട്, ഭിക്ഷാപാത്രവുമായി സർക്കാർ ജനങ്ങൾക്കു മുന്നിലേക്ക്. പൊതുജനാരോ​ഗ്യത്തിനും പൊതു വിദ്യാഭ്യാസ രം​ഗത്തുമാണ് ഭിക്ഷാടനം എന്നതു ശ്രദ്ധേയം. പ്രാഥമികാരോ​ഗ്യ കോന്ദ്രം മുതൽ മെഡിക്കൽ കൊളെജുകളിൽ വരെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുമെന്നാണു ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ ഇന്നു ബജറ്റ് പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്. ജില്ലാ ആശുപത്രികളിലേക്കു സംഭാവന നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
സംസ്ഥാനത്തെ പൊതുമേഖലാ സ്കൂളുകളു‌ടെ വികസനത്തിനു പൂർവ വിദ്യാര്ഥികളിൽ നിന്നടക്കം പണം സ്വരൂപിക്കും.
ഉന്നത വിദ്യാഭ്യാസ രം​ഗം അപ്പാടെ സ്വകാര്യ മേഖലയ്ക്കു തീറെഴുതി. ഉമ്മൻ ചാണ്ടി സർക്കാരന്റെ കാലത്ത് തുടങ്ങാൻ ആലോച്ച വിദേശ സർവകലാശാലകൾക്കെതിരേ സമരം നയിച്ച ബാല​ഗോപാൽ തന്നെ ഇന്നു പുതിയ വിദേശ സർവകലാശാലകൾക്ക് അവസരം തുറന്നുകൊടുത്തത് വിരോധഭാസമായി. സ്വകാര്യ സർവകലാശാലകളും യഥേഷ്ടം തുറക്കും.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനിതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിൻറെ അവഗണ പാര്യമത്തിലാണ്.
കേന്ദ്ര അവഗണന തുടർന്നാൽ നേരിടാൻ കേരളത്തിൻറെ പ്ലാൻ ബി നടപ്പാക്കും. കേന്ദ്ര ബജറ്റിൽ കേരളത്തിൻറെ റെയിൽ വികസനം അവഗണിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

Advertisement

കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. .അടുത്ത മൂന്ന് വർഷത്തിനകം 3 ലക്ഷം കോടിയുടെ വികസനം നടപ്പാക്കും.വിഴിഞ്ഞം അടക്കം വൻകിട പദ്ധതികൾ പൂർത്തിയാക്കും. പുതുതലമുറ നിക്ഷേപം മാതൃകകൾ സ്വീകരിക്കും. സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരും. മെഡിക്കൽ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.

Advertisement
Next Article