കോവിഡില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയിട്ടും ഒന്നും ചെയ്യാതെ നവകേരള സദസ്സ് തീരാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു; വിമര്‍ശനവുമായി വിഡി സതീശന്‍
02:49 PM Dec 18, 2023 IST | Online Desk
Advertisement
Advertisement
മലപ്പുറം: കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടും ഒന്നും ചെയ്യാതെ നവകേരള സദസ്സ് തീരാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എഫ്‌ഐയുടെ കരിങ്കൊടി സമാധാനപരവും കെ എസ് യുവിന്റേത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേര്‍തിരിക്കുന്നത് ശരിയല്ല. സംഘപരിവാറുകാരനെ സ്റ്റാഫംഗമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ഒക്കച്ചങ്ങായിമാരായിരുന്ന കാലത്താണെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത്കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. ദേശീയതലത്തില്‍ ആരോഗ്യമന്ത്രാലയം പറയുന്നത് രാജ്യത്തെ 1800 ല്‍ അധികം കേസുകളില്‍ 1600ല്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ്. നാല് മരണമുണ്ടായി.