Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എഗെയ്‌ലയിൽ 40-ാമത്ഗ്രാൻഡ് സ്റ്റോർതുറന്ന് ഗ്രാൻഡ്ഹൈപ്പർ

11:39 AM Mar 10, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 40-ാമത് സ്റ്റോർ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന എഗെയ്‌ലാ വ്യാപാര മേഖലയിലെ 'അൽ ലീവാൻ മാളിൽ' വിപുലമായ സൗകര്യങ്ങളോടെ ഉദ്‌ഘാടനം ചെയ്യപ്പെട്ടു . ഒറ്റ നിലയിലായി വിശാലമായ 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മുഴുവൻ ഡിപ്പാർട്മെന്റുകളും അടങ്ങിയ പൂർണ്ണമായ സ്റ്റോർ സജ്ജീകരിച്ചി ട്ടുള്ളത്. ബഹു: ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് ഉന്നത മാനേജ്‍മെന്റിന്റെയും വിശിഷ്ടതിഥികളുടെയും തിങ്ങി നിറഞ്ഞ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചത്. ജാസിം ഖമിസ് അൽ ഷറാ, മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഓ തഹ്‌സീർ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, എന്നിവരും മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.

Advertisement

ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും പുതിയ സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ,പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഉപഭോക്താക്കളോടും മാനേജ്‌മെന്റ് ടീമിനോടും എല്ലാ പിന്തുണയ്ക്കും ഡോ: അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ മികച്ച ഉൽപ്പന്നങ്ങളും സേവനവും നൽകാൻ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെവി ടെയും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിധ്യമുണ്ടെന്ന കാഴ്ചപ്പാടു മായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരു ടെയും പിന്തുണക്ക് കൃതാര്ഥനന്നെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Next Article