മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് മുത്തച്ഛന്റെ ക്രൂരത
10:23 AM Jun 28, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനനത്തപുരം: മൂന്ന് വയസുകാരനെ മുത്തച്ഛന്‍ പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിയെ അമ്മയുടെ രണ്ടാനച്ഛൻ അക്രമിച്ചത്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത്ത് പറഞ്ഞു. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.