ജി ടി എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
07:07 PM Mar 13, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി ടി എഫ്) 2024-25 വർഷത്തെ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികളായി ഹംസ കുന്നുമ്മൽ (ഖത്തർ) ചെയർമാൻ,അഡ്വ: പ്രമോദ് കുമാർ(കുവൈത്ത്) ജനറൽ സെക്രട്ടറി,ഷാജി പുറക്കാട് (ഖത്തർ) വൈസ് ചെയർമാൻ, ഷാമിൽ മൊയ്തീൻ (യു എ ഇ) ഡപ്യൂട്ടി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന ജനറൽ ബോഡിയിൽ വിവിധ ചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്തു. ചെയർമാൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വരണാധികാരി അസീസ് തിക്കോടി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അഫ്സൽ കളപ്പുരയിൽ സ്വാഗതവും ഷാജി പുറക്കാട് നന്ദിയും പറഞ്ഞു.
Advertisement
Next Article