ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയിൽ; പൊലീസിൽ പരാതി നൽകി കെഎസ്‌യു
10:36 AM Jan 04, 2024 IST
|
Veekshanam
Advertisement
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ എസ്എഫ്ഐ കുത്തക അവസാനിപ്പിച്ച് കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്. ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.
Advertisement
സംഭവത്തിൽ കെഎസ് യു നേതാക്കൾ കസബ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ഓഫീസിലെ സാധനങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. ചുമരുകളും കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിൽ ഇന്ന് രാവിലെ 9 മണി മുതൽ കെഎസ് യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസം നടത്തും.
Next Article