For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രതിപക്ഷ അവകാശം സ്പീക്കർ
ചവിട്ടിമെതിച്ചു: ഹസൻ

03:11 PM Feb 03, 2024 IST | ലേഖകന്‍
പ്രതിപക്ഷ അവകാശം സ്പീക്കർ br ചവിട്ടിമെതിച്ചു  ഹസൻ
Advertisement

തിരുവനന്തപുരം: എക്‌സാലോജിക് കേസിൽ അടിയന്തര പ്രമേയനോട്ടീസ് തള്ളിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകൾ നടത്തിയ അഴിമതി മറച്ച് പിടിക്കാൻ എല്ലാ ചട്ടങ്ങളും ലംഘിച്ച് പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശം ചവിട്ടിമെതിക്കാൻ സ്പീക്കറും കൂട്ടുനിന്നെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം മാത്രമെ അനുമതി നിഷേധിക്കുകയുള്ളു. എന്നാൽ ആ പതിവ് ഈ വിഷയത്തിൽ സ്പീക്കർ തെറ്റിച്ചു. സ്പീക്കറുടെ നടപടി നിർഭാഗ്യകരമാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രമേയം അവതരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു. അതിന് മുഖ്യമന്ത്രി തയ്യാറായില്ല. മകളുടെ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടിൽ മറുപടിപറയാനുള്ള ഭയം കൊണ്ടാണ് അദ്ദേഹം ഒളിച്ചോടിയത്.മകളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് സഭയിലെ മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. കേന്ദ്ര സർക്കാരിനെതിരായ പ്രമേയ അവതരണത്തിൽ നിന്നും വിട്ടുനിന്നവഴി മോദിയെ പിണക്കാതിരിക്കാനും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപ്പെടാനും മുഖ്യമന്ത്രിക്കായി.

Advertisement

മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാത്ത മുഖ്യമന്ത്രി നടപടി ജനാധിപത്യ വിരുദ്ധമാണ്. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണം ഉയർന്നപ്പോൾ നിയമം അതിന്റെ വഴിക്ക് പോകും അതിലിടപെടില്ലെന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാൽ സ്വന്തം മകളുടെ കാര്യത്തിൽ മുഖ്യമന്ത്രി സ്വാർത്ഥനായി. സ്വന്തം മകളുടെ കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രിക്കില്ല. കോടിയേരിയുടെ മകന് നൽകാത്ത പ്രതിരോധമാണ് സിപിഎം പിണറായി വിജയന്റെ മകളുടെ വിഷയത്തിൽ തീർക്കുന്നത്. മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയന് നിയമപരമായും ധാർമികപരമായും അധികാരം ഇല്ലെന്നും രാജിവെയ്ക്കണമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ ആവശ്യപ്പെട്ടു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.