Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന് വി.ഡി സതീശൻ

04:34 PM Nov 24, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: മയക്ക് മരുന്ന് മാഫിയ തലസ്ഥാന നഗരിയിൽ എത്രത്തോളം ശക്തമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിമഠം കോളനിയിലെ അൻഷാദിന്റെ കൊലപാതകമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാല കരിമഠം കോളനിയിൽ ലഹരിസംഘം കൊലപ്പെടുത്തിയ അൻഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ലഹരി മാഫിയ കുട്ടികളെ കണ്ണികളാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ചെറുപ്പക്കാരെ അണിനിരത്തിയ ആളായിരുന്നു അൻഷാദ്. ലഹരി മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കിലോക്കണക്കിന് മയക്ക് മരുന്ന് എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയക്കണമെന്നാണ് പൊലീസും എക്‌സൈസും പരാതിപ്പെട്ട പ്രദേശവാസികളോട് പറയുന്നത്. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായ അനസ്ഥയാണ് അൻഷാദിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം നയിമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ഒരു സംവിധാനവും സംസ്ഥാനത്തില്ല. രാഷ്ട്രീയ രക്ഷാകർതൃത്വം ഉള്ളതുകൊണ്ടാണ് ലഹരി സംഘങ്ങൾ നിർഭയമായി പ്രവർത്തിക്കുന്നത്.
കൊലപാതകത്തിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് ഗുണ്ടാ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുമ്പോഴും പൊലീസ് നേക്കിനിൽക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോയിരിക്കുകയാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതിന് പകരം എക്‌സൈസ് മുഴുവൻ സമയങ്ങളിലും ബോധവത്ക്കരണ ക്ലാസുകളുമായി നടക്കുന്നു. കുഞ്ഞുങ്ങളെ പോലും കൊലയ്ക്ക് കൊടുക്കുന്ന ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ലഹിരി- ഗുണ്ടാ മാഫിയകൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി.

Advertisement

Advertisement
Next Article