തിരുവനന്തപുരത്ത് നാലാം ക്ലാസ്സുകാരിക്ക് എച്ച്1 എൻ 1
11:53 AM Jul 22, 2024 IST | ലേഖകന്
Advertisement
Advertisement
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് എച്ച്1 എൻ1. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ. പി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിതികരിച്ചിരിക്കുന്നത്.
വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.