Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹലാല്‍ ഭക്ഷണം മുസ്ലിം യാത്രക്കാര്‍ക്ക് മാത്രം; മാറ്റങ്ങളുമായി എയര്‍ ഇന്ത്യ

01:07 PM Nov 12, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളില്‍ മാത്രമേ ഇനി മുതല്‍ 'മുസ്ലിം മീല്‍' എന്ന് അടയാളപ്പെടുത്തുകയുള്ളൂ. ഇത് സ്‌പെഷ്യല്‍ ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മുസ്ലിം മീല്‍ വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Advertisement

വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ നിലപാടുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്. അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാല്‍ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലേയും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags :
nationalTravel
Advertisement
Next Article