For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗുകേഷിന്റെ വിജയത്തിനെതിരെ റഷ്യന്‍ ചെസ് ഫെഡറേഷന്‍

02:06 PM Dec 13, 2024 IST | Online Desk
ഗുകേഷിന്റെ വിജയത്തിനെതിരെ റഷ്യന്‍ ചെസ് ഫെഡറേഷന്‍
Advertisement

മോസ്‌കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് മുന്നില്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും ആരോപിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്‍.

Advertisement

റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രെ ഫിലാത്തോവാണ് ഗുകേഷിന്റെ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി എത്തിയത്. സിംഗപ്പൂരിലെ സെന്റോസയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു. നിര്‍ണായക പതിനാലാം ഗെയിമിലെ 55-ാം നീക്കത്തില്‍ ഡിംഗ് ലിറന്‍ വരുത്തിയൊരു അപ്രതീക്ഷിത പിഴവാണ് സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തില്‍ ഗുകേഷിന് വിജയവും ലോക ചാമ്പ്യന്‍ പട്ടവും സമ്മാനിച്ചത്. 55-ാം നീക്കത്തില്‍ എഫ് 4 കളത്തിലെ റൂക്കിനെ ലിറന്‍ എഫ് 2 കളത്തിലേക്ക് നീക്കിയിരുന്നു.

ചെസില്‍ സമനില സാധ്യത മാത്രമുള്ള സാഹചര്യത്തില്‍ ലിറന് സംഭവിച്ച ഈ ഭീമാബദ്ധമാണ് ഗുകേഷിന് വിജയത്തിലേക്ക് വഴിവെട്ടിയത്. സുവര്‍ണാവസരം തിരിച്ചറിഞ്ഞ ഗുകേഷ് റൂക്കും ബിഷപ്പും കാലാളും മാത്രമുള്ള കളത്തില്‍ റൂക്കിനെ വെട്ടിമാറ്റാന്‍ ലഭിച്ച സുവര്‍ണാവസരം ഗുകേഷ് പാഴാക്കിയില്ല. തൊട്ടടുത്ത നീക്കത്തില്‍ ലിറന്റെ ഏക ബിഷപ്പിനെ വെട്ടിമാറ്റാന് ഗുകേഷ് കരുനീക്കി. തൊട്ടടുത്ത നീക്കത്തില്‍ തനിക്ക് അധികമുള്ള ഒരു കാലാളിനെ എതിര്‍കളത്തിലെ അവസാന നിരയിലെത്തിച്ച് രാജ്ഞിയെ കളത്തിലിറക്കിയ ഗുകേഷ് കളി ജയിക്കുമെന്നുറപ്പിച്ചു. ഒടുവില്‍ 58ാം നീക്കത്തില്‍ ലിറന്‍ അടിയറവ് പറഞ്ഞു.

അവസാന ഘട്ടത്തില്‍ ലിറന്‍ വരുത്തിയ പിഴവ് സംശയാസ്പദമാണെന്നും രാജ്യാന്തര ചെസ് ഫെഡറേഷന്‍ അന്വേഷണം നടത്തണമെന്നും ഫിലാത്തോവ് പറഞ്ഞു. അവസാന ഗെയിമില്‍ ചൈനസ് താരത്തിന്റെ നീക്കങ്ങള്‍ പലതും സംശയം ജനിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ഫെഡറേഷന്‍ അന്വേഷണം നടത്തണമെന്നും ഫിലാത്തോവ് ആവശ്യപ്പെട്ടു. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഡിങ് ലിറന്‍ വരുത്തിയ പിഴവ് സാധാരണ താരങ്ങള്‍ പോലും വരുത്താതാണെന്നും ഈ തോല്‍വി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നു ഫിലാത്തോവ് പറഞ്ഞു. 2023ല്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ യാം നിപോംനീഷിയെ തോല്‍പ്പിച്ചാണ് ഡിംഗ് ലിറന്‍ ആദ്യമായി ലോക ചാമ്പ്യനായത്.

Author Image

Online Desk

View all posts

Advertisement

.