കൊല്ലത്ത് സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി
കൊല്ലം: കൊല്ലത്ത് സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി. സിപിഎം തൊടിയൂർ ലോക്കല്‍ സമ്മേളനമാണ് സംഘർഷത്തിൽ കലാശിച്ചത്. നേതൃത്വം ഏകപക്ഷീയമായി ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതിന് പിന്നാലെയാണ് തർക്കം തുടങ്ങിയത്.ബാർ മുതലാളിയെയും, കുബേര കേസിലെ പ്രതിയെയും നേതൃത്വം പാനലില്‍ ഉള്‍പെടുത്തി അവതരിപ്പിച്ചതും പ്രതിനിധികളെ പ്രകോപ്പിപിച്ചു.'ജനാധിപത്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് സമ്മേളന പ്രതിനിധികളില്‍ ഒരു വിഭാഗം രംഗത്തെത്തിയത്.കരുനാഗപ്പള്ളി ഏരിയയില്‍ 10 ല്‍ 7 സമ്മേളനങ്ങള്‍ നേരത്തെ മത്സരം ഉണ്ടായതിനെ തുടർന്ന് നിർത്തി വെച്ചിരുന്നു. നിർത്തിവെച്ച സമ്മേളനങ്ങള്‍ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കല്‍ സമ്മേളനം ആരംഭിച്ചത്. ഈ യോഗത്തില്‍ നേതൃത്വം മുന്നോട്ടുവെച്ച പാനലിനെതിരെ മത്സരിക്കാൻ ഒരു വിഭാഗം മുന്നോട്ടുവന്നതോടെയാണ് പ്രശ്‌നം വഷളായത്.മത്സരിക്കാൻ വന്നാല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് നേതൃത്വം താക്കീത് നല്‍കി. തുടർന്ന് പ്രവർത്തകർ പ്രകോപിതാരാവുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഒരു സംഘം പ്രവർത്തകർ പ്രകടനവുമായെത്തി വലിയ പ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാന കൊല്ലത്ത് നടക്കാനിരിക്കെയാണ് കൊല്ലത്തെ ലോക്കല്‍ സമ്മേളനത്തിലെ കയ്യാങ്കളി നടക്കുന്നത്. മിനുട്ട്സ് ബുക്ക് അടക്കം പ്രവർത്തകർ എടുത്തുകൊണ്ടുപോയി. സംഘർഷത്തെ തുടർന്ന് ലോക്കല്‍ സമ്മേളനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്