For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇടവേള ബാബുവിനെതിരായ പീഡന പരാതി: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശം

04:02 PM Nov 18, 2024 IST | Online Desk
ഇടവേള ബാബുവിനെതിരായ പീഡന പരാതി  കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശം
Advertisement

കൊച്ചി: ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടര്‍ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീട്ടി. ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.