മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം; ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനം
11:05 AM Jun 30, 2024 IST
|
Online Desk
Advertisement
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉണ്ടായി.
Advertisement
കോട്ടയത്ത് വച്ച് നടന്ന നവ കേരള സദസ്സിൽ തോമസ് ചാഴികാടന പരസ്യമായി തിരുത്തിയ നടപടി കേരള കോൺഗ്രസുകാർക്കിടയിൽ അതിർത്തിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ സംസാരശൈലി മാറ്റണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി പറഞ്ഞിരുന്നു. അതോടൊപ്പം ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. പാർട്ടിക്കകത്തെ വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് അഭിപ്രായമുണ്ട്.
Next Article