ഹർത്താലുകൾ നിരോധിക്കാൻ നിയമം വേണമെന്ന് ശശി തരൂർ എം പി
01:20 PM Nov 09, 2023 IST | ലേഖകന്‍
Advertisement
കൊച്ചി: ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. ഹർത്താലുകൾ നിരോധിക്കാൻ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ നടന്ന ബിസിനസ് സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിർമ്മാണം നടത്തണം. സിംഗപ്പൂരിൽ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അത് 120 ദിവസം വേണ്ടി വരുന്നു, കേരളത്തിൽ 200 ൽ അധികം ദിനം ആവശ്യമായി വരുന്നു. ഇതിൽ മാറ്റം വരണം. കേരളം ബിസിനസ് സൗഹൃദം ആകണം. അടുത്ത അഞ്ചുവർഷത്തിൽ തൊഴിൽ തേടി കേരളത്തിൽ നിന്ന് 10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു.
Advertisement