വന്യജീവി ശല്യം തടയാൻ സർക്കാർ ചെറുവിരൽ അനക്കിയോ ; വി ഡി സതീശൻ
10:37 AM Apr 03, 2024 IST
|
Online Desk
Advertisement
കേരളത്തിനൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേർക്ക് നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത് തന്നെ ആൻ്റോ ആൻ്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ്. കേരളത്തിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ ആളുകളുടെ കുടുംബാംഗങ്ങൾക്ക് വേണ്ട ധനസഹായം ഇതുവരെ നൽകിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Advertisement
തുലാപ്പള്ളി പിആർസി മലയിൽ കാട്ടാനയുടെ ആക്രമത്തിൽ ബിജു കൊല്ലപ്പെട്ടെത് ഏപ്രിൽ ഒന്നിനാണ്. എന്നാൽ പലരും വിശ്വസിച്ചിരുന്നില്ല. മരണ വാർത്ത അറിയിക്കാൻ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏപ്രിൽ ഒന്നായതിനാൽ ഏപ്രിൽ ഫൂളാക്കേണ്ട എന്നായിരുന്നു പലരുടെയും പ്രതികരണം.
Next Article