Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണാ വിജയനെതിരായ മാസപ്പടിക്കേസിൽ KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

03:46 PM Mar 12, 2024 IST | online desk kollam
Advertisement

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെഎസ്ഐ ഡിസി)എതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻ വെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അ ന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് ഏപ്രിൽ 5ന് വീണ്ടും പരിഗണിക്കും.

Advertisement

മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തിൽ പരിശോധന നടത്തിയതെന്നും അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നുമാണ് കെഎസ്ഐഡിസി ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ, സിഎംആർഎലിന്റെ ഇടപാടുകൾ സംബന്ധിച്ച് കെഎസ്ഐഡിസി ജാഗ്രത പുലർത്തിയില്ലെന്ന് കോർപ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാംഗ്‌മൂലം നൽകിയിരുന്നു.അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു. മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ അതിർക്കുന്നതെന്തിനെന്ന് ചോദിച്ച കോടതി പൊതുപണം ഉപയോഗിച്ച് പ്രവർത്തി ക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെ ന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Tags :
featuredkerala
Advertisement
Next Article